ചോന്ന കാച്ചില്‌

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

അന്നു ചാറിയ ചാറ്റില്‌ ഞാ-
നഞ്ച്‌ കാച്ചില്‌ നട്ടേ
അഞ്ച്‌ കാച്ചില്‌ വള്ളീം
എന്‍റെ കള്ളിപ്പെണ്ണ്‌ നനച്ചേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

അഞ്ച്‌ പാറ്റല്‌ നിന്ന്‌
വെയിലൊന്നു നന്നായുറച്ചേ
അഞ്ച്‌ കാച്ചില്‌ വള്ളീം -നല്ല
അന്തസ്സോടെ വളന്നേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

കെഴങ്ങ്‌ വക്കണ നേരം ഞാ-
നെന്‍റെ പെണ്ണോട്‌ ശൊന്നേ
ചാണാനൊട്ടു കലക്കീ
മൊരട്ടിത്തൂവെടി കണ്ണേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

കൂര്‍ത്ത കണ്ണോണ്ട്‌ നോക്കീ
ഓള്‌ കേക്കാത്ത മാതിരി നിന്നേ
കലിപെരുത്തിട്ട്‌ ഞാന്‌
നല്ല പുളിയന്‍ പേരു ബിളിച്ചേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

തെറിയും കേട്ടിട്ടോള്‌
തിരിഞ്ഞു നോക്കാത്ത കണ്ട്‌
പെരുപ്പ്‌ കേറീട്ട്‌ ഞാന്‌
മടക്ക വാളൊന്നെട്‌ത്തേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

വയറ്റിക്കെടന്ന കള്ള്‌
പണികൊടുത്തെന്‍റെ പൊന്നേ
പെടഞ്ഞ്‌ തീര്‍ന്നെന്‍റെ പെണ്ണ്‌
കാച്ചില്‌ നട്ടേന്‍റെ ചോട്ടില്‍

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

തല പെരുത്തിട്ട്‌ ഞാന്‌
കാച്ചില്‌മാന്തിയ നേരം
ചൊകചൊകാന്ന്‌ ചോന്നാ
കാവിത്ത്‌ കണ്ടെന്‍റെ പൊന്നേ

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

കാവിത്ത്‌ കയ്യിലെട്ത്ത്‌
തരിച്ചിരിക്കണ നേരം
പടപടാന്ന്‌ മിടിച്ചേ - ആ
കെഴങ്ങ്‌ കയ്യിലിര്ന്ന്‌..

തന്നാനന്നേനാനാ തന-തന്നാനന്നേനാനാ
തന്നാനന്നേനാനാ തന-തന്നാനന്നേനാനാ

2 പ്രതികരണങ്ങള്‍:

മുക്കുവന്‍ പറഞ്ഞു...

മാഷെ രീതി അങ്ങട് കിട്ടണില്ല. ഓഡിയോ ഒന്ന് പോസ്റ്റാമോ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

ഇന്നു പാമരന്റെ ബ്ലോഗില്‍ ഒന്നു പോയി നോക്കി.

ദാ കിടക്കുന്നു ഒരു പാട്ട്‌ ആരും തൊടാതെ. ഞാനൊന്നു തൊട്ടു നോക്കി. തല്ലുമേടിക്കാന്‍ സമയമാകുമ്പോള്‍ ഓരോന്നു തോന്നും അത്രയേ ഉള്ളു

ഏതായാലും ദാ കിടക്കുന്നു