കതിരില്ലാപ്പാടത്ത് കൊയ്ത്തിനു പോയേ
വായില്ലാത്തരിവാള് പെരുമഴയത്ത്
ആകാശം കൂട്ടിത്തുന്നിയ തൊപ്പിക്കുടയാണേ
അരിവാളിന് കൂട്ടിനുപോയത് പെരുമഴയത്ത്
വെള്ളത്തിന് നോറ്റുകെടക്കണ കൈച്ചാലൊന്നില്, ഓല്
വാഴത്തടയണകെട്ടീട്ടക്കര താണ്ട്യേ
അരിവേനല് വെളഞ്ഞുകെടക്കണ കന്നിപ്പാടം, ഓല്
പ്ലാവിന്റെല മെതിയടികെട്ടീട്ടതിരുകടന്നേ
അകിടുമ്മല് ചോരമണക്കണ മച്ചിപ്പയ്യ്
ഒറ്റക്കൊമ്പൊന്നുകുലുക്കി കുത്താന്‍ വന്നേ
പൊടിമണ്ണില്‍ വെയില്കായണ കുളയട്ടകള്‍
തേറ്റയിളിച്ചോല്ടെ കാലില്‍ കൊത്താന്‍ വന്നേ
മരമില്ലാക്കാടും താണ്ടീ കതിരില്ലാപ്പാടം ചെന്ന്
തെനകൊയ്യാനരിവാള് വട്ടം കൂട്ട്യേ
പാടത്തിന് വക്കത്തു് മോതിരക്കൈചൂണ്ടി
കൊടചൂടിയ പൊന്നമ്പ്രാന് കോപിക്കുന്നേ
പതിരല്ലേ പൊന്നമ്പ്രാ, വയറുരുകണ് പശിയോണ്ട്
ചെറുതുങ്ങള് വഴികാക്കണ് മാടത്തില്‍
കലിതുള്ളണ പൊന്നമ്പ്രാന് എള്ളോളമടുക്കാഞ്ഞ്
കണ്ണീരിന് ചാലുമുറിച്ചേ പാടവരമ്പ്
കതിരില്ലാപ്പാടത്ത് കൊയ്ത്തിനു പോയേ
വായില്ലാത്തരിവാള് പെരുമഴയത്ത്
കണ്ണീരിന് പെരുമഴയത്ത്..
കണ്ണീരിന് പെരുമഴയത്ത്..
പെരുമഴയത്ത്..
8:13 PM | ലേബലുകള്‍ നാടന്‍പാട്ട്, പാട്ട്, സംഗീതം |
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)